News Desk

2021-03-12 11:34:11 am IST
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് കേസിലെ പ്രതി സന്ദീപ് നായര്‍. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് കത്തയച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഒരു ഉന്നത നേതാവിന്റെ മകന്റെയും പേര് പറയാന്‍ ഇ.ഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍ നിര്‍ബന്ധം ചെലുത്തി. ഇവരുടെ പേര് പറഞ്ഞാല്‍ ജാമ്യം ലഭിക്കുന്നതിന് സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി. ഇല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലിലാകുമെന്ന് ഭീഷണിപ്പെടുത്തി. കേസിലെ മൂന്നാം പ്രതിയായ സന്ദീപ് നായരാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

സ്വര്‍ണക്കടത്തില്‍ പണം നിക്ഷേപിച്ചവരെ കുറിച്ച് അന്വേഷിച്ചില്ല. അന്വേഷണം വഴി തെറ്റിക്കാണ് ഇവര്‍ ശ്രമിച്ചത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാത്തതിനാല്‍ ഉറങ്ങാന്‍ പോലും അനുവദിച്ചില്ലെന്നും അത്തരത്തിലുള്ള അന്വേഷണങ്ങള്‍ക്ക് പകരം മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര് പറയാനാണ് നിര്‍ബന്ധിച്ചതെന്നും കത്തില്‍ പറയുന്നു. ഇ.ഡി ഉദ്യോഗസ്ഥരില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും പ്രതിയായ സന്ദീപ് നായര്‍ പറയുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top