News Desk

2021-03-03 11:30:18 pm IST
കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ എന്‍ഫോസ്മെറ്റ് ചോദ്യം ചെയ്യും. ഈ മാസം 22ന് കൊച്ചി ഇ.ഡി ആസ്ഥാനത്ത് ഹാജരാക്കണം എന്ന് എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 

2018 ലെ നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച സംഭവത്തില്‍ ആണ് ചോദ്യം ചെയ്യല്‍. കലൂരിലെ വിജയ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവിടങ്ങളില്‍ പത്രത്തിനുള്ള അക്കൗണ്ടില്‍ അഞ്ച് കോടി രൂപ വീതം നിക്ഷേപിച്ചെന്നും ഈ തുക പിന്നീട് ഇബ്രാഹിംകുഞ്ഞ് സ്വന്തം അക്കൗണ്ടില്‍ മാറ്റി എന്നും ആണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. 

പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച കള്ളപ്പണം ആണ് ഇതെന്നാണ് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതി. ഈ പരാതിയില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ആണ് ഇ.ഡി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top