News Desk

2021-03-17 08:39:43 pm IST

കെയ്‌റോ: ഈജിപ്തില്‍ മുഹമ്മദ് മുര്‍സിയെ അധികാര ഭ്രഷ്ടനാക്കിയ ശേഷം എട്ടു വര്‍ഷത്തിനിടെ സീനായ് പ്രവിശ്യയില്‍ മാത്രം സൈന്യം തകര്‍ത്തത് 12,300 കെട്ടിടങ്ങള്‍. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താനെന്ന പേരില്‍ നടത്തിയ ഈ കൃത്യങ്ങള്‍ യുദ്ധക്കുറ്റത്തിന് സമാനമാണെന്ന് യു.എസ് ആസ്ഥാനമായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് കുറ്റപ്പെടുത്തി.

15,000 ഏക്കര്‍ കൃഷി ഭൂമിയും സൈന്യം നശിപ്പിച്ചിട്ടുണ്ട്. ഇവയിലേറെയും 2016-നു ശേഷമാണ്. കെട്ടിടങ്ങള്‍ നശിപ്പിക്കലും നിര്‍ബന്ധിത കുടിയൊഴിപ്പിക്കലും യുദ്ധക്കുറ്റത്തിന് സമാനമായ കുറ്റകൃത്യമാണ്.

സീനായ് അല്‍ അരീഷ് വിമാനത്താവളത്തിനു സമീപത്തെ പ്രത്യേക മേഖലയിലാണ് കെട്ടിടങ്ങള്‍ വ്യാപകമായി നശിപ്പിച്ചത്. ഐ.എസ് നിയന്ത്രണമാരോപിച്ചും സൈന്യം സീനായ് മേഖലയില്‍ വ്യാപക അതിക്രമം നടത്തിയിരുന്നു. ഇവിടെ മാത്രം 970 പേരാണ് കൊല്ലപ്പെട്ടത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Tags :
Egypt Sinai
Top