News Desk

2021-05-23 07:31:21 pm IST
കെയ്‌റോ: മൂന്നര വര്‍ഷം നീണ്ടു നിന്ന ഗള്‍ഫ് പ്രതിസന്ധിക്ക് ശേഷം ഖത്തര്‍-ഈജിപ്ത് ബന്ധം പൂര്‍വാധികം ശക്തിപ്രാപിച്ചെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് അല്‍ ഷൗകാരി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഖത്തര്‍-ഈജിപ്ത് ബന്ധം അല്‍ ഉലാ കരാറിന് ശേഷം കൂടുതല്‍ ശക്തമായിട്ടുണ്ട്. ഗസ്സയില്‍ വെടി നിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ടു ഇസ്രായേലിനെ കൊണ്ട് തീരുമാനമെടുപ്പിക്കുന്നതില്‍ ഖത്തര്‍-ഈജിപ്ത് ബന്ധം ഗുണകരമായി.

അല്‍ ഉലാ കരാറുമായി ബന്ധപ്പെട്ട് എല്ലാ നിര്‍ദേശങ്ങളും നടപ്പിലാക്കുന്നതില്‍ ഖത്തര്‍ മികവ് കാട്ടി. മിഡില്‍ ഈസ്റ്റിലെ ഈജിപ്തിന്റെ ഏറ്റവും മികച്ച പങ്കാളികളായി ഖത്തര്‍ മാറിക്കഴിഞ്ഞുവെന്നും അല്‍ ഷൗകാരി പറഞ്ഞു. ഉപരോധ കാലയളവില്‍ ഖത്തറിന്റെ ഏറ്റവും വലിയ വിമര്‍ശകരില്‍ ഒരാളായാണ് ഈജിപ്ത് വിദേശകാര്യ മന്ത്രി അല്‍ ഷൗകാരി അറിയപ്പെട്ടിരുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Egypt Qatar
Top