News Desk

2021-02-15 12:26:07 pm IST
കെയ്‌റോ: ഗള്‍ഫ് പ്രതിസന്ധി അവസാനിച്ച ശേഷം ഖത്തറിലെ മാധ്യമങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി സമീഹ് ശൗഖരി. സൗദിയിലെ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തറും ഈജിപ്തും തമ്മില്‍ അടുത്തിടെ നടക്കുന്ന നയതന്ത്ര കൂടിക്കാഴ്ചയില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ ഉണ്ടാവും. സൗദിയിലെ അല്‍ ഉല കരാര്‍ നടപ്പാക്കാനും മേഖലയില്‍ സമാധാനം കൊണ്ടുവരാനും ഈജിപ്ത് ബാധ്യസ്ഥരാണ്.

നിലവിലെ സാഹചര്യങ്ങള്‍ ഈജിപ്ത് സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. എല്ലാ സ്ഥിതിഗതികളും വര്‍ത്തമാന സാഹചര്യത്തില്‍ വളരെയധികം തൃപ്തികരമാണെന്നും അല്‍ ശൗഖരി ചൂണ്ടിക്കാട്ടി. 

അതേസമയം, ഉപരോധം അവസാനിച്ച ശേഷം ഖത്തറിലെ മാധ്യമങ്ങളില്‍ മുന്‍ ഉപരോധ രാഷ്ട്രങ്ങള്‍ക്കെതിരെ നിലപാടുകള്‍ മയപ്പെടുത്തിയിട്ടുണ്ടെന്ന് പൊതുവെ നിരീക്ഷണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH
Top