News Desk

2021-02-28 05:00:17 pm IST
ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ കുവൈത്ത് നടത്തിയ മധ്യസ്ഥതക്ക് നന്ദി അറിയിച്ച് ഈജിപ്ത് പ്രസിഡന്റ് അല്‍ സീസി. ഖത്തര്‍-കുവൈത്ത് പ്രതിനിധികള്‍ കുവൈത്തില്‍ വച്ച് ചര്‍ച്ചകള്‍ നടത്തിയതിന് പിന്നാലെയാണ് ഈജിപ്ത് പ്രസിഡന്റ് കുവൈത്ത് നേതൃത്വത്തിന് പ്രത്യേക സന്ദേശം അയച്ചത്. 

കുവൈത്തില്‍ നടന്ന പ്രത്യേക ഖത്തര്‍- ഈജിപ്ത് ഉന്നത തല യോഗത്തില്‍ ഇരു രാഷ്ട്രങ്ങളും ഖത്തറിലും ഈജിപ്തിലും പ്രത്യേക അംബാസിഡര്‍മാരെ നിയമിക്കാനുള്ള ധാരണാപത്രത്തിലും എംബസികള്‍ തുറക്കാനുള്ള മെമ്മോറാണ്ടത്തിലും ഒപ്പുവച്ചിരുന്നു. 

2017 ജൂണ്‍ അഞ്ചിന് ആരംഭിച്ച ഖത്തര്‍ ഉപരോധത്തെ തുടര്‍ന്നാണ് ഖത്തറും ഈജിപ്തും നയതന്ത്ര പ്രതിനിധികളെ തിരിച്ചു വിളിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് മൂന്നര വര്‍ഷത്തെ ഉപരോധത്തിന് ശേഷം കഴിഞ്ഞ ജനുവരിയില്‍ സൗദിയിലെ അല്‍ ഉലയില്‍ നടന്ന പ്രത്യേക സമ്മേളനത്തിലാണ് ഖത്തര്‍ ഉപരോധം പിന്‍വലിക്കാന്‍ ഗള്‍ഫ് നേതാക്കള്‍ തീരുമാനിക്കുന്നത്. 

അതേസമയം,അല്‍ സീസി കുവൈത്ത് നേതൃത്വത്തിന് അയച്ച പ്രത്യേക കത്തിന്റെ പൂര്‍ണമായ ഉള്ളടക്കം ഇനിയും പുറത്തു വന്നിട്ടില്ല.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top