News Desk

2021-05-10 08:22:39 pm IST
അബുദാബി: അബുദാബിയില്‍ പെരുന്നാള്‍ അവധി ദിവസങ്ങളില്‍ ടോള്‍, പാര്‍ക്കിങ് നിരക്ക് ഈടാക്കില്ലെന്ന് സംയോജിത ഗതാഗത കേന്ദ്രം (ഐടിസി). അവധിക്കാലം കഴിഞ്ഞാല്‍ ടോള്‍ നിരക്ക് പുനസ്ഥാപിക്കും.  റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെയാണ് പെരുന്നാള്‍ അവധി. മാസപ്പിറവി കാണുന്നതിനനുസരിച്ച് അവധി ദിവസങ്ങളില്‍ മാറ്റം വരും.

കൂടാതെ പെരുന്നാള്‍ അവധിക്കാലത്ത് മുസഫ വ്യവസായ മേഖലയിലെ എം18ലും സൗജന്യ പാര്‍ക്കിങ് അനുവദിക്കും. നിരോധിത സ്ഥലങ്ങളിലും മറ്റു വാഹനങ്ങള്‍ക്കു മാര്‍ഗതടസ്സമുണ്ടാകും വിധവും പാര്‍ക്കു ചെയ്യരുത്.  അതതു പ്രദേശത്തെ താമസക്കാര്‍ക്കു സംവരണം ചെയ്ത റസിഡന്റ് പാര്‍ക്കിങ്ങില്‍ രാത്രി 9 മുതല്‍ രാവിലെ എട്ടു വരെ മറ്റു വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പാടില്ല.

ബസ്, ടാക്‌സി, ജലഗതാഗത ഗതാഗത, ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലെ സേവനത്തില്‍ മാറ്റമുണ്ട്. ഡല്‍മ, ജബല്‍ അല്‍ ദാന പോര്‍ട്ട്, സാദിയാത് ഐലന്‍ഡ്, അല്‍അലിയ എന്നിവിടങ്ങളില്‍ പതിവുപോലെ ഫെറി സര്‍വീസുണ്ടായിരിക്കും. ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ ദിവസേന 3 ട്രിപ്പുണ്ടാകും.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top