Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-08-07 05:53:04pm IST

ദോഹ:   ഖത്തറിലെ  ഈദ് ആഘോഷങ്ങൾ മികച്ചതാക്കാൻ  തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലെയും സന്ദർശകർക്കായി മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം രാജ്യത്തുടനീളം  ബീച്ചുകൾ തയ്യാറാക്കി. 


ദേശീയ ടൂറിസം കൗൺസിൽ, ആഭ്യന്തര സുരക്ഷാ സേന (ലെഖ്വിയ), പൊതുമരാമത്ത് അതോറിറ്റി, ഭരണ വികസന, തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയം തുടങ്ങി വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ക്രമീകരണങ്ങൾ.


ഓഗസ്റ്റ് 11 മുതൽ 17 വരെ ഈദ് അവധിക്കാലത്ത് സിംഗിൾസിനും തൊഴിലാളികൾക്കും അൽ ഖാരിജ് ബീച്ച് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രാലയം  ജനറൽ സർവീസസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി സഫർ മുബാറക് അൽ ഷാഫി പറഞ്ഞു.  രാജ്യത്തിന് അവർ നൽകുന്ന സേവനത്തിനുള്ള അംഗീകാരമായാണ് അവർക്കായി ബീച്ച് വിട്ടു നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.


ടോയ്‌ലറ്റുകൾ, ലൈഫ് ഗാർഡുകൾ, പാരാമെഡിക്കുകൾ, ബാർബിക്യൂ ഏരിയകൾ, കളിസ്ഥലങ്ങൾ, ശുചിത്വ സേവനങ്ങൾ, മാലിന്യ സംസ്കരണം തുടങ്ങി ആവശ്യമായ എല്ലാ സേവനങ്ങളും മന്ത്രാലയം കുടുംബ ബീച്ചുകളിൽ  തയ്യാറാക്കിയിട്ടുണ്ടെന്നും അൽ ഷാഫി ചൂണ്ടിക്കാട്ടി.

അൽ ഖോറിലെ അൽ ഫറിക ബീച്ച്, അൽ വക്ര ബീച്ചുകൾ എന്നിവ വരാനിരിക്കുന്ന അവധി ദിവസങ്ങളിൽ കുടുംബങ്ങളെ സ്വീകരിക്കാൻ പൂർണ്ണമായും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.



Top