News Desk

2021-05-06 02:51:29 pm IST
ദോഹ: ചെറിയ പെരുന്നാള്‍ ആയതോടെ ഖത്തറിലെ മധുര പലഹാര വിപണി വീണ്ടും സജീവമാവുന്നു. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചെറിയ പെരുന്നാളിന്റെ തലേനാള്‍ ആണ് കുടുംബങ്ങള്‍ക്കും കൂട്ടുകാര്‍ക്കുമിടയില്‍ രാജ്യത്ത് മധുരപലഹാരങ്ങള്‍ അധിമായി കൊണ്ട് വിതരണം നിര്‍വഹിക്കുന്നത്.

സൂഖ് വാഖിഫില്‍ അടക്കം നിരവധി മധുരപലഹാര വിപണികള്‍ രാജ്യത്ത് സജീവമായിട്ടുണ്ട്. ചോക്ലേറ്റുകള്‍ ആണ് പെരുന്നാളിന് വളരെയധികം ഡിമാന്‍ഡ് ഉള്ളതെന്ന് കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. 

മുന്നൂര്‍ റിയാല്‍ മുതല്‍ ആയിരം റിയാല്‍ വരെയുള്ള ചോക്ലേറ്റ് പാക്കുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. ഈദ് ആശംസകള്‍, ഈദ് സന്ദേശങ്ങള്‍ എന്നിവ ആലേഖനം ചെയ്ത ചോക്ലേറ്റ് കവറുകളും മധുരപലഹാര പാക്കുകളുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. 

ഇത്തവണത്തെ കൊവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ച് ഒത്തു ചേരലുകള്‍ക്ക് വിലക്കുള്ളതിനാല്‍ നേരിയ ആശങ്കയും സൂഖ് വാഖിഫിലെ കച്ചവടക്കാര്‍ പങ്ക് വക്കുന്നുണ്ട്.  



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top