News Desk

2021-04-30 08:00:35 pm IST

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 676 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എട്ടു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 33, 44, 50, 56, 77, 57, 61, 77 വയസ് പ്രായമുള്ളവരാണ് മരണപ്പെട്ടത്. ഇതില്‍ അഞ്ചു പേര്‍ വിട്ടുമാറാത്ത രോഗങ്ങളുണ്ടായിരുന്നു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 458 ആയി. 

പുതിയ രോഗികളില്‍ 456 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 220 പേര്‍ വിദേശത്തു നിന്നും മടങ്ങിവന്നവരാണ്. ഖത്തറില്‍ ഇതുവരെ 205,652 ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

പുതുതായി 1,593 പേര്‍ വൈറസില്‍ നിന്ന് രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 189,544 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 52 പേരെയാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. ഇതില്‍ 11 പേരെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. മൊത്തം ആശുപത്രിയിലുള്ള രോഗികളുടെ എണ്ണം 849 ആയി. ഇതില്‍ 374 പേരാണ് ഐ.സി.യുവില്‍ ചികിത്സയിലുള്ളത്. 15,650 പേരാണ് ആകെ ചികിത്സയിലുള്ളത്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,821 പേരേ കൊവിഡ് ടെസ്റ്റിനു വിധേയമാക്കി. ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകള്‍ 1,903,912 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 29,428 ഡോസ് വാക്‌സിനുകള്‍ നല്‍കി. വാക്‌സിനേഷന്‍ കാംപയ്ന്‍ ആരംഭിച്ചതിനുശേഷം 1,556,203 ഡോസ് വാക്‌സിനാണ് ആകെ നല്‍കിയത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top