News Desk

2021-03-17 10:43:43 am IST
അറ്റ്ലാന്റ: അമേരിക്കന്‍ അറ്റ്‌ലാന്റയില്‍ മൂന്ന് മസാജ് നേരെയുണ്ടായ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ ഏഷ്യന്‍ വംശജരാണ്.
സംഭവത്തില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന 21-കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്ക് അക്രമണങ്ങളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് സ്ഥീരീകരിച്ചിട്ടില്ല. 

ജോര്‍ജിയുടെ തലസ്ഥാനമായ അറ്റ്ലാന്റയ്ക്ക് സമീപമുള്ള ആക്വര്‍ത്ത് നഗരത്തിന് സമീപമുള്ള യങ്സ് എഷ്യന്‍ മസാജ് പാര്‍ലറില്‍ ഉണ്ടായ വെടിവെപ്പിലാണ് നാല് പേര്‍ കൊല്ലപ്പെട്ടത്. അറ്റ്ലാന്റയില്‍ തന്നെ മറ്റ് രണ്ട് ഇടങ്ങളിലുണ്ടായ വെടിവെപ്പില്‍ നാല് സ്ത്രീകള്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥരീകരിച്ചിട്ടുണ്ട്. ഗോള്‍ഡ് മജാസ് സ്പാ, അരോമ തെറാപ്പി സ്പാ എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH

Top