News Desk

2020-02-17 09:43:54 pm IST
ദോഹ: കൊറോണ വൈറസ് ബാധിച്ച ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തറിന്റെ എട്ട് വിമാനങ്ങൾ കൂടി ഉടൻ പുറപ്പെടുമെന്ന് ഖത്തർ എയർവേയ്‌സ് മേധാവി അക്ബർ അൽ ബാഖിർ ചൂണ്ടിക്കാട്ടി. ദോഹയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഫെബ്രുവരി ഇരുപത്തി ഒന്ന് മുതൽ വിമാനങ്ങൾ പുറപ്പെട്ടു തുടങ്ങും. നിലവിൽ ചൈനയിലേക്ക് സൗജന്യ മരുന്നെത്തിക്കുന്ന ഒരേയൊരു വിമാന കമ്പനി ഖത്തറിന്റേത് മാത്രമാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു. ബീജിംഗ്, ഷാങ്ങ്ഹായ്,  ഗുൻസാങ് തുടങ്ങിയ ഗേറ്റ് വേ വഴികളിലാണ് ഖത്തർ എയർവേയ്‌സ് ചൈനയിൽ സൗജന്യ മരുന്നെത്തിക്കുന്നത്.

 നാല് മിനിറ്റുകളുടെ വ്യത്യാസത്തിൽ നിര നിരയാവും ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ ചൈനയിലേക്ക് ഇരുപത്തിയൊന്നാം തിയതി വെള്ളിയാഴ്ച പറന്നുയരുക എന്നും ഈ സംഭവം നേരിൽ കാണാൻ എല്ലാ മാധ്യമ പ്രവർത്തകരെയും ക്ഷണിക്കുന്നതായും അൽ ബാഖിർ ചൂണ്ടിക്കാട്ടി 
Top