News Desk

2021-05-05 11:53:27 am IST
ദോഹ: ഖത്തറില്‍ ഹോം ക്വാറന്റൈന്‍ നിയമ ലംഘനം നടത്തിയ എട്ട് പേര്‍ അറസ്റ്റില്‍. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യ മന്ത്രാലയം രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

നിയമ നടപടികള്‍ക്കായി ഇവരെ ഇന്ന് പ്രോസിക്യൂഷന് കൈമാറും. അറസ്റ്റിലായവരുടെ പേരു വിവരങ്ങളും അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്. ഹോം ക്വാറന്റൈന്‍ നിയമം ലംഘിക്കുന്നവര്‍ ആര്‍ട്ടിക്കിള്‍ നമ്പര്‍ 253 ന് വിധേയമാകുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ എല്ലാവരും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

പ്രോസിക്യൂഷന് കൈമാറിയവരുടെ വിവരങ്ങള്‍ 

1. മനോജ് കുമാര്‍ തഹൂര്‍

2. മുഹമ്മദ്  അലി അബ്ദുള്‍ കരീം അല്‍ സൊനാനി

3. ഖാലിദ് ഇബ്രാഹിം ജലാബ്

4. ഷഹ്ബാസ് അലേം മെയാഹ്

5. സായിദ് റാഷിദ് സെയിദ് മൊഹ്‌സിന്‍ അല്‍ നദീലാഹ്

6. റാഷിദ് നാസര്‍ മുഹമ്മദ് അല്‍ സബാദാനി അല്‍ മാരി

7. അബ്ദുള്ള അലി റാഷിദ് അല്‍ ബെഹെഹ് അല്‍ മാരി

8. നയേല്‍ ദിന്‍ ഖാന്‍


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top