News Desk

2022-06-30 08:15:34 pm IST
മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വത്തിന് മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റു. വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദേവേന്ദ്ര ഫട്‌നാവിസ് ഉപമുഖ്യമന്ത്രിയായും അധികാരമേറ്റു. 

രാത്രി 7.30 ന് രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ബാല്‍ താക്കറെയെയും ആനന്ദ്ഡിഗെയെയും സ്മരിച്ച് കൊണ്ടായിരുന്നു ഏകനാഥ് ഷിന്‍ഡേയുടെ സത്യപ്രതിജ്ഞ. 

സര്‍ക്കാരിന്റെ ഭാഗമാകില്ലെന്നും ഇത് ഏകനാഥ് ഷിന്‍ഡേയുടെ സര്‍ക്കാരാണെന്നുമായിരുന്നു ഫഡ്‌നാവിസ് ആദ്യം പ്രതികരിച്ചിരുന്നത്. എന്നാല്‍, ഫഡ്‌നാവിസിനോട് ഉപമുഖ്യമന്ത്രിയാകണമെന്ന് ബിജെപി ആവശ്യപ്പെടുകയായിരുന്നു. സര്‍ക്കാരിന്റെ ഭാഗമാകണമെന്ന് ദേശീയ നേതാവ് ജെ പി നദ്ദയാണ് ഫഡ്‌നാവിസിനോട് ആവശ്യപ്പെട്ടത്.

1980ല്‍ ശിവസേനയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഏകനാഥ് ഷിന്‍ഡേ 2004 മുതല്‍ തുടര്‍ച്ചയായി നാല് തവണ എംഎല്‍എയായി. ഉദ്ദവ് സര്‍ക്കാരിന്റെ നഗര വികസന മന്ത്രി ആയിരുന്നു ഏകനാഥ് ഷിന്‍ഡേ. ഉദ്ദവ് സര്‍ക്കാരിനെ വീഴ്ത്താന്‍ നേതൃത്വം നല്‍കിയ ഷിന്‍ഡേ തന്നെ ഇപ്പോള്‍ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുകയാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top