News Desk

2021-03-12 04:49:27 pm IST
മാവേലിക്കര: വയോധികയായ വീട്ടമ്മയെ മര്‍ദിച്ചതിന് ഹോം നഴ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തു. 20 ദിവസത്തിനു ശേഷമാണ് പരുക്കേറ്റത് ഹോം നഴ്‌സിന്റെ മര്‍ദ്ദനം
മൂലമാണെന്ന് തെളിഞ്ഞത്. ചെട്ടികുളങ്ങര കൈതവടക്ക് കളീക്കല്‍ വിജയമ്മയെ (78) മര്‍ദിച്ചതിനു ഇരയായത്. 

ഹോം നഴ്‌സായ ഇടുക്കി കട്ടപ്പന മത്തായിപ്പാറ ചെമ്പനാല്‍ ഫിലോമിനയെ (55) യാണു പൊലീസ് അറസ്റ്റ് ചെയ്തത്. വിജയമ്മയ്ക്ക് വീണു പരുക്കേറ്റതായി ഫിലോമിന കഴിഞ്ഞ ഫെബ്രുവരി 20നു വിജയമ്മയുടെ മകനെ അറിയിച്ചിരുന്നു. തുടര്‍ന്നു വിജയമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു.

തുടയെല്ല് പൊട്ടിയിട്ടുണ്ടെന്നും പരുക്ക് വീണുണ്ടായതല്ലെന്നും ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചതിനെ തുടര്‍ന്നു വിജയമ്മയുടെ മകനും ഭാര്യയും വീട്ടിലെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു ഫിലോമിന വടി കൊണ്ടു അടിക്കുന്നതും കുത്തുന്നതും കണ്ടെത്തിയത്. ഫിലോമിന കമ്പ് കൊണ്ടു മാലിന്യമെടുത്തു വിജയമ്മയുടെ വായിലേക്ക് വയ്ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മനോരമ ഓണ്‍ലൈനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH
Top