News Desk

2021-04-27 11:18:17 am IST
ന്യൂഡല്‍ഹി: വോട്ടണ്ണെല്‍ ദിനത്തിലെ ആഹ്ലാദപ്രകടനത്തിന് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെടുപ്പ് നടന്ന എല്ലാ സംസ്ഥാനത്തും വിലക്ക് ബാധകമാകും. വോട്ടണ്ണെല്‍ ദിനത്തിനു തൊട്ടടുത്ത ദിവസങ്ങളിലെ ആഹ്ലാദ പ്രകടനങ്ങള്‍ക്കും വിലക്കുണ്ട്.   

വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറക്കും. രാജ്യത്തെ കോവിഡ് സാഹാചര്യം കൂടുതല്‍ മോശമായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍. കഴിഞ്ഞ ദിവസം  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി  വിമര്‍ശിച്ചിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top