ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയ്യതികള്‍ ഈ മാസം 15ന് ശേഷം പ്രഖ്യാപിക്കും. പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിക്കുന്നത്. വോട്ടെടുപ്പ് ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ തെക്കന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന് പര്യടനം ആരംഭിക്കാനിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് കമീഷന്റെ തെക്കന്‍ സംസ്ഥാനങ്ങളിലെ പര്യടനം ഫെബ്രുവരി 15ന് അവസാനിച്ചതിനുശേഷം നാല് സംസ്ഥാനങ്ങളുടെയും ഒരു കേന്ദ്രഭരണ പ്രദേശത്തിന്റെയും വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് വിവരം.
അഞ്ച് സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശത്തേയും വിശദമായ തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ ഫെബ്രുവരി അവസാനത്തോടെയോ മാര്‍ച്ച് ആദ്യമോ പ്രഖ്യാപിച്ചേക്കാം. തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക