News Desk

2021-05-02 03:48:12 pm IST
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളില്‍ എല്‍.ഡി.എഫ് ശക്തമായി മുന്നേറുന്നു. ഇടതു മുന്നണി പിണറായി വിജയന്റെ നേതൃത്വത്തില്‍ തുടര്‍ഭരണം ഉറപ്പാക്കി. യു.ഡി.എഫ് 40 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. അതേസമയം, ബി.ജെ.പിയ്ക്ക് ഒരു സീറ്റ് പോലും തുറക്കാനായില്ല. 

ജയവും തോല്‍വിയും സ്വാഭാവികമാണെന്നും ഈ വിജയത്തില്‍ അഹങ്കരിക്കേണ്ടിന്റെ ആവശ്യമില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജനവിധി മാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഫലം വന്നതിനുശേഷമുള്ള ആദ്യ പ്രതികരണത്തിലായിരുന്നു ഇത്തരത്തില്‍ പറഞ്ഞത്. 

ഈ പരാജയം പ്രതീക്ഷിച്ചിരുന്നില്ലെന്നും യോഗം ചേര്‍ന്ന് യു.ഡി.എഫ് പരാജയ കാരണം വിലയിരുത്തുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജനവിധി മാനിക്കുന്നുവെന്നും വിജയിച്ച എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും അദ്ദേഹം ആശംസകളും അറിയിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top