റിയാദ്: പ്രവാസികളായ വിദഗ്ധ തൊഴിലാളികളുടെ പരിജ്ഞാനം ഉറപ്പുവരുത്താന്‍ സൗദി അറേബ്യ പ്രഫഷനല്‍ പരീക്ഷയ്ക്കു തുടക്കം കുറിച്ചു. നിലവില്‍ പ്രഫഷനല്‍ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ ജൂലൈ മുതല്‍ പരീക്ഷ എഴുതി യോഗ്യത നേടണം. യോഗ്യത തെളിയിക്കാന്‍ പറ്റാത്തവരെ ജോലിയില്‍ നിന്നും പിരിച്ചുവിടും.
പുതുതായി ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്കു സ്വന്തം നാട്ടിലായിരിക്കും പരീക്ഷ. വിദേശ മന്ത്രാലയവുമായും സാങ്കേതിക തൊഴില്‍പരിശീലന കോര്‍പറേഷനുമായും സഹകരിച്ചു രണ്ടു ഘട്ടങ്ങളിലായി പ്രാക്ടിക്കല്‍, തിയറി പരീക്ഷകളുണ്ടാകും.
അതതു രാജ്യത്തു നടത്തുന്ന പരീക്ഷയില്‍ വിജയിക്കുന്നവരെ സൗദിയിലെത്തിച്ചു വീണ്ടും പരീക്ഷ നടത്തും. പ്രഫഷനല്‍ പരീക്ഷയ്ക്കു റജിസ്റ്റര്‍ ചെയ്യാന്‍ സൗദിയിലെ എല്ലാ സ്ഥാപനങ്ങളോടും മാനവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു.
പുതിയ സംവിധാനം വിസ സ്റ്റാംപിങ്ങുമായി ബന്ധിപ്പിക്കുന്നതോടെ പരീക്ഷ വിജയിക്കുന്നവര്ക്കു മാത്രമേ വിസ ലഭിക്കൂ. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കു വിസ പുതുക്കാനും ഇതു നിര്‍ബന്ധമാക്കും. തോല്‍ക്കുന്നവരുടെ താമസാനുമതി പുതുക്കി നല്‍കില്ല.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക