News Desk

2021-04-17 02:00:17 pm IST
ദോഹ: കൊവിഡ് വാക്‌സിനേഷന്‍ പ്രോഗ്രാം കൂടുതല്‍ ശക്തമാക്കുന്നതിനും വൈറസിനെ തുടച്ചു നീക്കുന്നതിനും വേണ്ടി എല്ലാവരും വാക്‌സിനേഷന്‍ എടുക്കണമെന്ന് ആവര്‍ത്തിച്ച് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം.

പ്രായമായവരില്‍ വൈറസ് മൂലമുണ്ടാകുന്ന അപകടസാധ്യത കുറയ്ക്കുമെന്നും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും വാക്‌സിന്‍ സുരക്ഷിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി. വാക്‌സിനേഷന്‍ എടുക്കുന്നത് വ്യക്തികളുടെയും കമ്മ്യൂണിറ്റിയിലെ മറ്റ് അംഗങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുമെന്നും മന്ത്രാലയം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അറിയിച്ചു.

കൊവിഡ് കാരണം ആരോഗ്യസംബന്ധമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളതിനാല്‍ പ്രായമായവര്‍ക്കും രോഗാവസ്ഥയുള്ളവര്‍ക്കും ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളുള്ള ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കേണ്ടത് വളരെ പ്രധാനമാണെന്നു വ്യക്തമാക്കിയ മന്ത്രാലയം വാക്‌സിനേഷന്‍ കൊണ്ട് ഗര്‍ഭിണികള്‍ക്കു കുഴപ്പങ്ങളുണ്ടാകില്ലെന്നും വ്യക്തമാക്കി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top