News Desk

2021-03-31 08:07:14 pm IST
ദോഹ: ഖത്തറിലെ സ്വകാര്യ ക്ലിനിക്കുകളില്‍ അടിയന്തര സേവനങ്ങള്‍ ഒഴികെയുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവയ്ക്കാന്‍ മന്ത്രി സഭ തീരുമാനം. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 

രാജ്യത്തെ നിലവിലുള്ള കൊവിഡ് സാഹചര്യം മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തി. അടിയന്തര സേവനങ്ങള്‍ക്കു പുറമേയുള്ള ചില സര്‍വീസുകള്‍ ഓണ്‍ലൈന്‍ വഴി നല്‍കാനും മന്ത്രിസഭ അനുമതി നല്‍കി. 

ഇതിന്റെ ഭാഗമായി ഏപ്രില്‍ രണ്ട് (വെള്ളി) മുതല്‍ രാജ്യത്തെ മുഴുവന്‍ സ്വകാര്യ ക്ലിനിക്കുകളിലും അടിയന്തര സേവനം മാത്രം ഉണ്ടാവുകയുള്ളൂ.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top