News Desk

2021-02-25 01:17:21 pm IST

ദോഹ: 60-താമത് ദേശീയദിനം ആഘോഷിക്കുന്ന കുവൈത്ത് ജനതക്കും സര്‍ക്കാരിനും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ആശംസകള്‍ നേര്‍ന്നു. കുവൈത്ത അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് അയച്ച പ്രത്യേക സന്ദേശത്തിലാണ് ഖത്തര്‍ അമീര്‍ ആശംസകള്‍ അറിയിച്ചത്. 

ഖത്തര്‍ ഉപ അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, ഖത്തര്‍ ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് എന്നിവരും കുവൈത്തിന് ആശംസകള്‍ നേര്‍ന്നു. ഖത്തര്‍ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top