News Desk

2021-05-26 08:31:15 pm IST
ദോഹ: സൗദി സല്‍മാന്‍ രാജാവിന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ അനുശോചന സന്ദേശം. പ്രിന്‍സസ് അല ജൗഹരിയ ബിന്ത് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ സൗധിന്റെ നിര്യാണത്തിലണ് അമീര്‍ അനുശോചനം രേഖപ്പെടുത്തിയത്. 

ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി, ഖത്തര്‍ ഉപ അമീര്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ ഹമദ് അല്‍താനി എന്നിവരും സല്‍മാന്‍ രാജാവിന് അനുശോചനങ്ങള്‍ അര്‍പ്പിച്ചു. ഖത്തര്‍ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top