ദോഹ: സൗദിയിലെ സല്മാന് രാജാവിന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ അനുശോചന സന്ദേശം. പ്രിന്‍സ് മശ്ഹൂര്‍ ബിന്‍ മുസാഇദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ നിര്യാണത്തിലാണ് ഖത്തര്‍ അമീര്‍ അനുശോചിച്ചത്.
ഖത്തര്‍ ഉപ അമീര്‍ അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനി, ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി എന്നിവരും സൗദി രാജാവിന് അനുശോചനം അറിയിച്ചു. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ