News Desk

2021-04-19 02:13:14 pm IST
ദോഹ: ഈജിപ്ഷ്യന്‍ പ്രസിഡന്റ് അല്‍ സീസിക്ക് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അനുശോചന സന്ദേശമയച്ചു. കഴിഞ്ഞ ദിവസം ഈജിപ്തിലെ അല്‍ ഖലൂബിയ ഗവര്‍ണറേറ്റില്‍ നടന്ന ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ടാണ് അമീര്‍ അനുശോചന സന്ദേശം അയച്ചത്. 

സംഭവുമായി ബന്ധപ്പെട്ട് ഖത്തര്‍ സര്‍ക്കാരിന്റെ അഗാധമായ ദുഖം അറിയിക്കുന്നതായി ഖത്തര്‍ അമീര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. അപകടത്തില്‍ 11 പേര്‍ മരണപ്പെടുകയും നൂറോളം പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top