News Desk

2021-05-26 03:11:37 pm IST
ദോഹ: ഖത്തര്‍ സന്ദര്‍ശിക്കാന്‍ ഈജിപ്ത് പ്രസിഡന്റ് അല്‍ സീസിക്ക് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ അല്‍ താനിയുടെ ക്ഷണം. കഴിഞ്ഞ ദിവസം കെയ്‌റോയിലെത്തി ഈജിപ്ത് പ്രസിഡന്റ് അല്‍ സീസിയുമായി ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി അമീറിന്റെ ക്ഷണന പത്രിക സീസിക്ക് നേരിട്ട് കൈമാറി. 

മൂന്നര വര്‍ഷം നീണ്ട ഗള്‍ഫ് പ്രതിസന്ധിക്കിടെ സൗദി സഖ്യ രാഷ്ട്രങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഖത്തര്‍ ഉപരോധത്തിന് പിന്തുണ പ്രഖ്യാപിച്ച രാഷ്ട്രമാണ് ഈജിപ്ത്. എന്നാല്‍ ഉപരോധം പിന്‍വലിച്ചതോടെ ഖത്തര്‍-ഈജിപ്ത് ബന്ധം കൂടുതല്‍ ശക്തമാവുന്നതാണ് കാണാനാവുന്നത്. 

ഗസ്സയില്‍ ഇസ്രായേലിനെ കൊണ്ട് വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതില്‍ ഖത്തര്‍-ഈജിപ്ത് രാഷ്ട്ര നേതൃത്വം നടത്തിയ സംയുക്ത നയതന്ത്ര നീക്കം വിജയിച്ചതും ഇരു രാഷ്ട്രങ്ങളുടെയും ശക്തമായ ബന്ധത്തില്‍ നിര്‍ണായകമായി. അല്‍ ശര്‍ഖ് അല്‍ ഔസത്ത് ഓണ്‍ലൈന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top