News Desk

2021-05-23 10:09:54 pm IST
ദോഹ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ സ്‌നേഹ സന്ദേശം. ഉഭയകക്ഷി ബന്ധം പുതുക്കുകയും ഖത്തര്‍-ഫ്രാന്‍സ് ബന്ധം ഭാവിയിലും ശക്തമായി തുടരണമെന്ന് അഭ്യര്‍ത്ഥിച്ചുമാണ് അമീര്‍ മാക്രോണിന് പ്രത്യേക സ്‌നേഹ സന്ദേശം അയച്ചിരിക്കുന്നത്. 

ഖത്തറിന്റെ ഫ്രഞ്ച് സ്ഥാനപതി ഷെയ്ഖ് അലി ബിന്‍ ജാസിം അല്‍താനിയുടെ പക്കലാണ് അമീര്‍ ഫ്രഞ്ച് പ്രസിഡന്റിനുള്ള സ്‌നേഹ സമ്മാനം അയച്ചിരിക്കുന്നത്. യൂറോപ്പിലെ ഖത്തറിന്റെ ഏറ്റവും അടുത്ത അനുയായിയായാണ് ഫ്രാന്‍സ് അറിയപ്പെടുന്നത്. ഖത്തര്‍ വാര്‍ത്ത ഏജന്‍സി ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top