News Desk

2021-05-12 10:11:57 pm IST
ദോഹ: അറബ്-ഇസ്ലാമിക-സൗഹൃദ രാഷ്ട്ര തലവന്മാര്‍ക്ക് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ചെറിയ പെരുന്നാള്‍  ആശംസകള്‍ നേര്‍ന്നു. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഖത്തര്‍ ഉപ അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനി, ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി എന്നിവരും ലോക അറബ്-ഇസ്ലാമിക രാഷ്ട്ര തലവന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. 

ഖത്തര്‍ ശൂറാ കൗണ്‍സില്‍ ഷെയ്ഖ് ആല്‍ മഹ്മൂദിന് അമീര്‍ ഈദാശംസകള്‍ നേര്‍ന്നു. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ഈദാശംസകള്‍ അറിയിച്ചിട്ടുണ്ട്. അറബ്-ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നാളെയാണ് ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങള്‍ നടക്കുന്നത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top