News Desk

2021-05-14 01:41:56 pm IST

ദോഹ: ഈജിപ്ത് പ്രസിഡന്റ് ഫതഹ് അല്‍ സീസിക്ക് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഇരു നേതാക്കളും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് അല്‍ സീസിക്ക് അമീര്‍ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നത്. 

ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മൂന്നര വര്‍ഷം നീണ്ട ഉപരോധം അവസാനിച്ച ശേഷ ഇതാദ്യമായാണ് ഇരു നേതാക്കളും ഇതാദ്യമായി ചെറിയ പെരുന്നാള്‍ സൗഹൃദം പരസ്പരം കൈമാറിയത്. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി, സോമാലിയന്‍ പ്രസിഡന്റ് അബ്ദുല്ലാഹി ഫാര്‍മജോ എന്നിവരുമായും അമീര്‍ ടെലിഫോണില്‍ പെരുന്നാള്‍ സന്ദേശം കൈമാറി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top