News Desk

2021-07-28 09:06:24 pm IST

ദുബൈ: ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് ആഗസ്റ്റ് ഏഴു വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍. വെബ്സൈറ്റ് വഴിയാണ് എമിറേറ്റ്സ് ഇക്കാര്യം അറിയിച്ചത്. 

ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നും യു.എ.ഇയിലേക്ക് സര്‍വീസുകള്‍ ഉണ്ടാകില്ല. നേരത്തെ ജൂലൈ 31 വരെ സര്‍വീസ് ഉണ്ടാവില്ലെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതോടെ, പ്രവാസികളുടെ യു.എ.ഇ യാത്ര ഇനിയും വൈകുമെന്നുറപ്പായി.

ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് ആഗസ്റ്റ് രണ്ട് വരെ സര്‍വീസ് ഉണ്ടാവില്ലെന്ന് ഇത്തിഹാദ് എയര്‍വെയ്‌സും അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 24 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യു.എ.ഇ വിലക്കേര്‍പ്പെടുത്തിയത്. 

ഇന്ത്യയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും അതിനനസുരിച്ചായിരിക്കും വിലക്ക് നീക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കുന്നതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, ഗോള്‍ഡന്‍ വിസ, സില്‍വര്‍ വിസ, ഇന്‍വസ്റ്റര്‍ വിസ തുടങ്ങിയവ വിസ ഉള്ളവര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും യു.എ.ഇയിലേക്ക് വരുന്നതിന് തടസമില്ല.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top