News Desk

2022-06-30 01:04:28 pm IST
അബുദാബി: തൊഴില്‍ വിസ എമിറേറ്റ്‌സ് ഐഡിയുമായി ലിങ്ക് ചെയ്തവരാണെങ്കില്‍ വിദേശ യാത്രയ്ക്കു എമിറേറ്റ്‌സ് ഐഡി കയ്യില്‍ കരുതുന്നത് യാത്രയില്‍ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍. പുതിയ നിയമം അനുസരിച്ച് വിസ പാസ്‌പോര്‍ട്ടില്‍ സ്റ്റാംപ് ചെയ്യാത്തവരാണ് എമിറേറ്റ്‌സ് ഐഡി കരുതേണ്ടത്.

നിലവില്‍ പാസ്‌പോര്‍ട്ടില്‍ സാധുതയുള്ള വീസ ഉള്ളവര്‍ക്ക് എമിറേറ്റ്‌സ് ഐഡി നിര്‍ബന്ധമില്ല. മെയ് 16 മുതലാണ് യുഎഇയില്‍ ദുബായ് ഒഴികെയുള്ള എമിറേറ്റുകളില്‍ വിസ പാസ്‌പോര്‍ട്ടില്‍ പതിക്കുന്നത് പൂര്‍ണമായും നിര്‍ത്തിയത്. 

വിസ വിവരങ്ങള്‍ എമിറേറ്റ്‌സ് ഐഡിയില്‍ പ്രത്യക്ഷത്തില്‍ കാണാനാവില്ല. പുതിയ തിരിച്ചറിയല്‍ കാര്‍ഡില്‍ ഐഡി നമ്പര്‍, വ്യക്തിയുടെ പേര്, ഫോട്ടോ, ജനന തീയതി, തസ്തിക, ജോലി ചെയ്യുന്ന കമ്പനി, ഇഷ്യൂ ചെയ്ത സ്ഥലം, തീയതി, കാലപരിധി എന്നീ വിവരങ്ങള്‍ ഉണ്ടാകും. 

ഇതേസമയം വിവിധ രാജ്യങ്ങളിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കു പാസ്‌പോര്‍ട്ട് റീഡര്‍ മുഖേന എമിറേറ്റ്‌സ് ഐഡി സൈ്വപ് ചെയ്താല്‍ വിവരം ലഭ്യമാകുമെന്ന് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് & പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) നേരത്തെ വ്യക്തമാക്കിയിരുന്നു. അതു സാധിച്ചില്ലെങ്കില്‍ എമിറേറ്റ്‌സ് ഐഡി നമ്പറോ പാസ്‌പോര്‍ട്ട് നമ്പറോ നല്‍കിയാലും താമസ വീസ വിവരങ്ങള്‍ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top