News Desk

2021-03-09 11:25:39 am IST
വാഷിംഗ്ടണ്‍: വൈറ്റ്ഹൗസിലെ ജീവനക്കാരനെ ആക്രമിച്ചതിനാല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഇഷ്ടക്കാരായ രണ്ട് ജര്‍മന്‍ ഷെപേഡ് നായ്ക്കളെ തിരിച്ചയച്ചതായി റിപ്പോര്‍ട്ട്. 

വൈറ്റ്ഹൗസിലെ ജീവനക്കാരിലൊരാളെ ദിവസങ്ങള്‍ക്ക് മുമ്പ് നായ കടിച്ചിരുന്നു. അതേസമയം, ഇയാളുടെ പരിക്ക് ഗുരുതരമാണോ എന്നറിയില്ല. ഈ സംഭവത്തെ തുടര്‍ന്നാണ് വളര്‍ത്തു നായ്ക്കളെ വൈറ്റ് ഹൗസില്‍ നിന്നും തിരിച്ചയച്ചത്.

മൂന്നു വയസ് മാത്രം പ്രായമുള്ള 'മേജര്‍' എന്ന നായയും 13കാരനായ 'ചാമ്പി' എന്ന നായയുമാണ് നാടുകടത്തലിന് വിധിക്കപ്പെട്ടത്. ഇവരില്‍ ഇളയവനായ മേജര്‍ സ്വഭാവത്തില്‍ കാര്‍ക്കശ്യക്കാരനാണ്.

വൈറ്റ്ഹൗസിലെത്തുന്ന ജീവനക്കാര്‍ക്കു നേരെ ചാടിയും കുരച്ചോടിച്ചും ചിലപ്പോഴെങ്കിലും ചാടിവീണും 'മേജറു'ടെ ആക്രമണ സ്വഭാവം വിമര്‍ശനത്തിനിടയാക്കിയിരുന്നു. അതിനിടെയാണ് ഒരാള്‍ക്ക് കടിയേല്‍ക്കുന്നത്. 

ഇതോടെ മറ്റൊരു വഴിയില്ലെന്നു കണ്ടാണ് നാടുകടത്താന്‍ തീരുമാനമെടുത്തത്. ജനുവരിയിലാണ് ഇരുവരും വൈറ്റ്ഹൗസിലെത്തുന്നത്. അതേസമയം, ചാമ്പിനോടും മേജറോടുമുള്ള തന്റെ ഒടുങ്ങാത്ത അഭിനിവേശം അടുത്തിടെ ടെലിവിഷന്‍ അഭിമുഖത്തില്‍ ബൈഡന്റെ പത്‌നി ജില്‍ ബൈഡന്‍ വ്യകതമാക്കിയിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top