റിയാദ്: അഴിമതി കേസില്‍ ഉന്നത ഉദ്യോഗസ്ഥരടക്കം വലിയ സംഘം സൗദിയില്‍ അറസ്റ്റിലായി. വിവിധ മന്ത്രാലയങ്ങളിലെയും തന്ത്രപ്രധാന വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 241 പേരാണ് അഴിമതിക്കേസില്‍ അറസ്റ്റിലായത്. അഴിമതി വിരുദ്ധ അതോറിറ്റിയായ 'നസാഹ'യാണ് ഇക്കാര്യം അറിയിച്ചത്. പിടിയിലായവരില്‍ പ്രവാസികളുമുണ്ട്.
കഴിഞ്ഞ മാസം 263 റെയ്ഡുകളാണ് ഇതിനോടനുബന്ധിച്ച് നടത്തിയതെന്നും അതോറിറ്റി ട്വിറ്ററിലൂടെ വ്യക്തമാക്കി. ആഭ്യന്തരം, ആരോഗ്യം, ഗ്രാമകാര്യ നഗരവികസന-പാര്‍പ്പിടം, വിദ്യാഭ്യാസം, മാനവ വിഭവശേഷി സാമൂഹിക വികസനം എന്നീ മന്ത്രാലയങ്ങളിലെയും ഹദഫ്, സൗദി കസ്റ്റംസ് അതോറിറ്റി, സൗദി പോസ്റ്റ് എന്നീ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.
കൈക്കൂലി, അധികാര ദുര്‍വിനിയോഗം, ചൂഷണം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കേസുകളിലാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. പൊതുജന സുരക്ഷയ്ക്കും ദേശീയ സമ്പദ് വ്യവസ്ഥക്കും ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന അഴിമതിക്കേസ് സ്ഥിരീകരിച്ചാല്‍ പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക