News Desk

2021-04-08 01:58:31 pm IST
മസ്‌കത്ത്: ഒമാനിലേക്കുള്ള പ്രവേശന വിലക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തെ തുടര്‍ന്നാണ് ഒമാന്‍ സുപ്രീം കമ്മിറ്റി പുതിയ തീരുമാനമെടുത്തത്. സ്വദേശികള്‍ക്കും റെസിഡന്‍സി വിസയുള്ളവര്‍ക്കും മാത്രമായാണ് പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ അഞ്ചിന് നടന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. 

തൊഴില്‍ വിസ, സന്ദര്‍ശന വിസ, എക്‌സ്പ്രസ് വിസ എന്നീ വിസക്കാര്‍ക്കാണ് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിസ സ്റ്റാമ്പ് ചെയ്യാത്തവര്‍ക്കും ഒമാനിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. സൗദിയിലലേക്ക് പോകുന്നതിനായി നിരവധി പേര്‍ ഒമാനില്‍ പതിനാല് ദിവസം ക്വാറന്റൈന്‍ കഴിഞ്ഞ ശേഷമാണ് പോകുന്നത്. ഇന്ത്യയില്‍ നിന്നും കൂടുതല്‍ പേര്‍ ഒമാന്‍ വഴിയാണ് സൗദിയിലേക്ക് പോകുന്നത്. 

അതേസമയം, പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇപ്പോഴും ഒമാനിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ സാധിക്കില്ല. സൗത്ത് ആഫ്രിക്ക, ബ്രസീല്‍, നൈജീരിയ, സിയറ ലിയോണ്‍, ഇതോപ്യ, ലബനന്‍, ടാന്‍സാനിയ, ഘാന, സുഡാന്‍, ഗിനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇപ്പോഴും ഒമാനിലേക്ക് പ്രവേശനമില്ല. മറ്റേതെങ്കിലും രാജ്യത്ത് പതിനാല് ദിവസം ക്വാറന്റൈനില്‍ ശേഷം മാത്രമേ ഈ രാജ്യക്കാര്‍ക്ക് ഒമാനിലേക്ക് വരാന്‍ സാധിക്കുകയുള്ളു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top