News Desk

2021-06-10 02:29:58 pm IST
കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധിയില്‍ സ്വദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസി അധ്യാപകര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കുന്നതിന് താല്‍ക്കാലിക എന്‍ട്രി വിസ നല്‍കും.

സെപ്റ്റംബറില്‍ അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് മുഴുവന്‍ അധ്യാപകരെയും കുവൈത്തില്‍ എത്തിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് അത്. 1900 അധ്യാപകര്‍ അവരുടെ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് കണക്ക്. ഇവരെ സംബന്ധിച്ച വിവരം വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിത്തുടങ്ങി. 

വിദേശത്ത് കുടുങ്ങിക്കിടക്കവേ ഇഖാമ റദ്ദായ തീയതി ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് നല്‍കുന്നത്. ഓഗസ്റ്റ് മുതല്‍ സെപ്റ്റംബറില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്‍പ് എല്ലാ അധ്യാപകരെയും രാജ്യത്ത് എത്തിക്കുകയാണ് ലക്ഷ്യം. വാക്‌സിന്‍ എടുക്കാത്തവരെ ക്വാറന്റൈന്‍ സമയം കൂടി ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും രാജ്യത്ത് എത്തിക്കുക.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top