News Desk

2021-03-30 03:46:55 pm IST
കണ്ണൂര്‍: തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗവും വ്യവസായ മന്ത്രിയുമായ ഇ.പി ജയരാജന്‍. പാര്‍ട്ടി ആവശ്യപ്പെട്ടാലും മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

തന്റെ അസൗകര്യം പാര്‍ട്ടിയെ ബോധ്യപ്പെടുത്തുമെന്നും ജയരാജന്‍ പറഞ്ഞു. 'മൂന്നു തവണ എം.എല്‍.എയായ വ്യക്തിയാണ് ഞാന്‍. മന്ത്രിയാകാനും കഴിഞ്ഞു. പ്രായമായി വരികയാണ്. ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ജനസേവനത്തിനും തെരഞ്ഞെടുപ്പുകളിലും ഇറങ്ങി പ്രവര്‍ത്തിക്കാനുള്ള ആരോഗ്യ ശേഷി കുറഞ്ഞു വരികയാണ്.', ജയരാജന്‍ വ്യക്തമാക്കി.

എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയരംഗത്ത് എത്തിയ ജയരാജന്‍ ഡി.വൈ.എഫ്.ഐയുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. ദീര്‍ഘകാലം സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

2011-ലും 2016-ലും മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയ ജയരാജന്‍, പിണറായി മന്ത്രിസഭയില്‍ വ്യവസായ, കായികം, യുവജനകാര്യ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. 2016-ല്‍ നടന്ന ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജിവെച്ചെങ്കിലും വിജിലന്‍സ് അന്വേഷണത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കിയതോടെ വീണ്ടും മന്ത്രിപദത്തില്‍ തിരികെ എത്തുകയായിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top