News Desk

2021-03-21 10:49:12 pm IST
കുമ്പള: മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനുമായി മന്ത്രി ഇ.പി. ജയരാജന്‍. തങ്ങള്‍ ജയിപ്പിച്ചു വിട്ട എം.എല്‍.എ തട്ടിപ്പ് കേസില്‍ പ്രതിയായി ജയിലില്‍ കിടന്നിട്ടും വീണ്ടും വോട്ട് ചോദിച്ച് വരാന്‍ ലീഗിന് നാണമില്ലേയെന്ന് ഇ.പി. ജയരാജന്‍ ചോദിച്ചു. സിറ്റിങ് എം.എല്‍.എ സ്വന്തം പാര്‍ട്ടിക്കാരെയാണ് പറ്റിച്ചത്. 

പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിയവരുടെയും ജോലിയില്‍ നിന്ന് വിരമിച്ചവരുടേയും ജീവിത സമ്പാദ്യമാണ് തട്ടിയെടുത്തത്. ഇതിന് വോട്ടര്‍മാര്‍ മറുപടി പറയിപ്പിക്കും. ബി.ജെ.പിയും ലീഗും മതത്തിന്റെ പേരില്‍ ധ്രുവീകരണമുണ്ടാക്കി വോട്ടുതട്ടുന്നത് ഇത്തവണ അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു. 

മഞ്ചേശ്വരം അതിന്റെ പൈതൃകത്തിലേക്ക് മടങ്ങും. പുതിയ മഞ്ചേശ്വരം ഉയര്‍ന്നുവരും. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ മണ്ഡലത്തിലും ലഭ്യമാക്കും. എല്ലാ കാര്യങ്ങള്‍ക്കും കര്‍ണാടകയെ ആശ്രയിക്കുന്ന അവസ്ഥ മാറ്റണം. 

വികസനമെത്തിക്കാനും ജനങ്ങളുടെ വികാരം പ്രകടിപ്പിക്കാനും കഴിയുന്ന ജനപ്രതിനിധി മഞ്ചേശ്വരത്തു നിന്നുണ്ടാകുമെന്ന് ഇ.പി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. മഞ്ചേശ്വരം മണ്ഡലത്തില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച കുടുംബയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top