News Desk

2021-03-03 04:27:23 pm IST
ദോഹ: ഖത്തറില്‍ കമ്പ്യൂട്ടര്‍ കാര്‍ഡ് പുതുക്കല്‍ ഉള്‍പ്പെടെയുള്ള  എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ സേവനങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. 

മെട്രാഷ് 2 ആപ്പില്‍ തന്നെ ഈ സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വൈകാതെ തന്നെ ഈ സൗകര്യം നിലവില്‍ വരുമെന്നും ജനറല്‍ ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ലഫ്റ്റനന്റ് കേണല്‍ താരിഖ് ഇസ്സ അല്‍ അയ്ഖിദി ഖത്തര്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒന്നില്‍ കൂടുതല്‍ വിഭാഗങ്ങളിലായി ബന്ധപ്പെട്ടുകിടക്കുന്നതിനാലാണ് കമ്പ്യൂട്ടര്‍ കാര്‍ഡ് പുതുക്കല്‍ ഉള്‍പ്പെടെയുള്ള ചില സേവനങ്ങള്‍ ഡിജിറ്റലാക്കുന്ന നടപടികള്‍ വൈകാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പരമാവധി സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ക്ക് വമ്പിച്ച പ്രതികരണണമാണ് ലഭിച്ചത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ പാസ്‌പോര്‍ട്ട് ഓഫീസ് വരും മാസങ്ങളില്‍ പ്രവര്‍ത്തന സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് ചില സേവനങ്ങള്‍ ഇപ്പോഴും പൂര്‍ണമായി ഇലക്ട്രോണിക് ആയിട്ടില്ല. പക്ഷേ, പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി അവ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുകയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top