ദോഹ: മൂന്നര വര്‍ഷത്തെ ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരമായതോടെ അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വെയ്സ് ദോഹ സര്‍വീസ് പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു.
എയര്‍ബസ് A320, ഡ്രീം ലൈനര്‍ 787-9 എന്നിവ ഉപയോഗിച്ചാണ് പ്രതിവാര ദോഹ സര്‍വീസിന് ഇത്തിഹാദ് തുടക്കം കുറിക്കുന്നത്. ഇത്തിഹാദിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് മാര്ട്ടിന് ഡ്ര്യൂ ആണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചിരിക്കുന്നത്.
കൊവിഡ് ആവിര്‍ഭാവം കാലത്തിന് ശേഷം ഇത്തിഹാദ് പുനരാരംഭിക്കുന്ന പ്രധാനപ്പെട്ട ലക്ഷ്യ സ്ഥാനമാണ് ദോഹ. നേരത്തെ ഫ്ളൈ ദുബൈ വിമാന സര്‍വീസ് യു.എ.ഇ യില്‍ നിന്നും ദോഹയിലേക്ക് ആരംഭിച്ചിരുന്നു. ഏവിയേഷന്‍ ട്രിബൂണ്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക