Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനുള്ള ഇന്ത്യയുടെ സന്നദ്ധത അറിയിച്ച് വിദേശ കാര്യമന്ത്രി എസ് .ജയശങ്കര്‍. യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ ക്രിസ്റ്റഫര്‍ സ്‌റ്റൈലിയാനിഡുസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

കശ്മീര്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ചകള്‍ നടത്താന്‍ സമയമായെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവര്‍ത്തിച്ചിരുന്നു. ജമ്മു കശ്മീര്‍, ലഡാക്ക് മേഖലകളിലെ വികസന കാഴ്ചപ്പാടുകളും, അഫ്ഗാനിസ്ഥാനിലെയും, ഇറാനിലെയും സമീപകാല സംഭവ വികാസങ്ങളും കാഴ്ചപ്പാടുകളും ഇരു നേതാക്കളും പങ്കുവച്ചു.  

പാക്കിസ്ഥാനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനുള്ള ഇന്ത്യയുടെ സന്നദ്ധത അറിയിച്ച് വിദേശ കാര്യമന്ത്രി എസ് .ജയശങ്കര്‍. യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ ക്രിസ്റ്റഫര്‍ സ്‌റ്റൈലിയാനിഡുസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

കശ്മീര്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ചകള്‍ നടത്താന്‍ സമയമായെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവര്‍ത്തിച്ചിരുന്നു. ജമ്മു കശ്മീര്‍, ലഡാക്ക് മേഖലകളിലെ വികസന കാഴ്ചപ്പാടുകളും, അഫ്ഗാനിസ്ഥാനിലെയും, ഇറാനിലെയും സമീപകാല സംഭവ വികാസങ്ങളും കാഴ്ചപ്പാടുകളും ഇരു നേതാക്കളും പങ്കുവച്ചു. 

യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണറുമായുള്ള കൂടിക്കാഴ്ച ഏറെ മികച്ചതായിരുന്നുവെന്ന് എസ്. ജയശങ്കര്‍ പറഞ്ഞിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ഭീകരതയില്ലാത്ത അന്തരീക്ഷത്തില്‍ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ഇന്ത്യയുടെ നിലപാട് ചര്‍ച്ചയില്‍ വ്യക്തമാക്കിയതായും ട്വീറ്റില്‍ പറയുന്നു.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു. പാക് വ്യോമമേഖല അടയ്ക്കുകയും ഇന്ത്യയുമായുള്ള വ്യാപാരം നിറുത്തുകയും ചെയ്തിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും ഇത് ബാധിച്ചു. ഇന്ത്യയില്‍ നിന്നുള്ള സിനിമകള്‍ക്കടക്കം പാകിസ്ഥാനില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. 

Top