News Desk

2021-04-20 09:22:24 pm IST

ദോഹ: യൂറോപ്പിലെ പ്രമുഖ ഫുട്ബാള്‍ ലീഗുകള്‍ അണിനിരക്കുന്ന സൂപ്പര്‍ ലീഗ് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഫിഫ മേധാവി ജിയാനി ഇന്‍ഫന്റീനോ. കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രമുഖ ക്ലബ്ബുകളും താരങ്ങളും സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക കപ്പില്‍ അവര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഫിഫ ആലോചിക്കുന്നുണ്ട്. നിലവില്‍ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ വ്യവസ്ഥാപിതമായി നടത്തുന്നതിനാണ് ഫിഫ മുന്‍ഗണന നല്‍കുന്നത്. 

അതേസമയം, ബ്രിട്ടനില്‍ നിന്നുള്ള ടീമുകള്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുന്നില്ല എന്ന് താന്‍ ഉറപ്പു വരുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചിട്ടുണ്ട്. സൂപ്പര്‍ ലീഗ് വരുന്നുണ്ടോ ഇല്ലയോ എന്നത് നിലവിലെ ചാമ്പ്യന്‍സ് ലീഗിന്റെ ശക്തി വര്‍ധിപ്പിക്കാന്‍ കാരണമാക്കിയെന്ന് അലക്സാണ്ടര്‍ സെഫറിന് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top