ഗ്വാട്ടിമല സിറ്റി: ഗ്വാട്ടിമലയില്‍ തദ്ദേശീയരായ 36 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ സൈനികര്‍ക്ക് വധശിക്ഷ വിധിച്ചു. മുന്‍ പാരാമിലിട്ടറി സൈനികരായ അഞ്ചുപേര്‍ക്കാണ് 30 വര്‍ഷത്തെ തടവിന് വിധിച്ചത്. രാജ്യത്തെ ആഭ്യന്തര യുദ്ധകാലത്ത് നടന്ന കുറ്റത്തിന്റെ പേരിലാണ് ശിക്ഷ.
പീഡനത്തിനിരയായ സ്ത്രീകളുടെ മൊഴി കണക്കിലെടുത്ത് ജഡ്ജി ഗെര്‍വി സികലാണ് ഗ്വാട്ടിമലയുടെ സിവില്‍ ഡിഫന്‍സ് പട്രോള്‍സിലെ മുന്‍ അംഗങ്ങള്‍ക്ക് ശിക്ഷ വിധിച്ചതെന്ന് എന്‍.ഡി.ടി.വിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രായം 60-കളിലെത്തിയവരാണ് ശിക്ഷക്ക് വിധേയരായിരിക്കുന്നത്. 1960 മുതല്‍ 1996 വരെ ഗ്വാട്ടിമലയില്‍ നടന്ന യുദ്ധത്തില്‍ നിരവധി കുറ്റകൃത്യങ്ങളാണ് നടന്നിരിക്കുന്നത്.
രണ്ടു ലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെടുകയോ അപ്രത്യക്ഷരാകുകയോ ചെയ്തതായി കണക്കാക്കപ്പെടുന്നുമുണ്ട്. ഈ അടുത്ത കാലത്താണ് 36 സ്ത്രീകള്‍ പീഡനം നടന്നതായി കുറ്റപ്പെടുത്തി രംഗത്ത് വന്നത്. കഴിഞ്ഞ ജനുവരി അഞ്ചിനാണ് ആദ്യമായി നല്കപ്പെട്ട പരാതിയില്‍ വിചാരണ തുടങ്ങിയത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക