News Desk

2021-04-19 06:40:35 pm IST
ദോഹ: സുരക്ഷാ മാനേജ്മെന്റ് രംഗത്തെ മികവിന് ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് ഐ.എസ്.ഒ അംഗീകാരം. ഹമദ് അധികൃതര്‍ തങ്ങളുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

സുരക്ഷാ രംഗത്തെ ആഗോള ഏജന്‍സിയായ ബോറിയോ വേറിട്ടസ് എന്ന കമ്പനി നടത്തിയ സമഗ്ര പരിശോധനയിലാണ് ഹമദ് വിമാനത്താവളത്തിന് ISO / IEC 27001: 2013 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ഒക്ടോബര്‍ 2020ലാണ് ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ഹമദില്‍ പൂര്‍ത്തിയായത്. എയര്‍പോര്‍ട്ടുകളുടെ സുരക്ഷാ രംഗത്തെ പ്രധാനപ്പെട്ട അംഗീകാരമായാണ് ISO / IEC 27001: 2013 വീക്ഷിക്കപെടുന്നത്. 

കഴിഞ്ഞ കുറെ കാലമായി ഹമദ് എയര്‍പോര്‍ട്ടിലെ യാത്രക്കാരുടെ എണ്ണത്തിന് അനുസൃതമായി കൊണ്ട് നവീനമായ സുരക്ഷയാണ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് നല്‍കുന്നത്. സൈബര്‍ സുരക്ഷാ രംഗത്തും ഹമദ് വിമാനത്താവളം ഏറെ മുന്നോട്ട് കുതിച്ചിട്ടുണ്ടെന്ന് ഹമദ് വിമാനത്താവളത്തിലെ സീനിയര്‍ വൈസ് പ്രെസിഡന്റ് സുഹൈല്‍ ഖാദിരി പറഞ്ഞു. നേട്ടത്തെ കുറിച്ചുള്ള പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top