News Desk

2021-03-07 03:21:54 pm IST
ദോഹ: ഖത്തറിലെ നിരത്തുകളില്‍ ചവറ്റുകുട്ടകളില്‍ അമിതമായി മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ജനങ്ങള്‍. പ്രാദേശിക പത്രമാണ് ജനങ്ങളുടെ സാമൂഹിക മാധ്യമങ്ങളിലെ പരാതികള്‍ ഉദ്ധരിച്ചു കൊണ്ട് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

ജനസാന്ദ്രതയുള്ള രാജ്യത്തെ പ്രദേശങ്ങളില്‍ ഗാര്‍ഹിക മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ആവശ്യത്തിനുള്ള ത്രാഷ് ബിന്നുകള്‍ ഉണ്ടാവുന്നില്ല. ഇത് മൂലം നിരത്തുകളിലേക്ക് മാലിന്യങ്ങള്‍ കുന്നുകൂടുകയും പ്രദേശമാകെ ദുര്‍ഗന്ധം പടരാന്‍ സാഹചര്യമൊരുങ്ങുകയും ചെയ്യുന്നു. 

ഇത്തരം ബിന്നുകളില്‍ മാലിന്യം കൊണ്ടിടുന്ന ജനങ്ങള്‍ അവ കൃത്യമായ രീതിയില്‍ ബിന്നുകളില്‍ നിക്ഷേപിക്കാന്‍ തയ്യാറാവണം. മുനിസിപ്പല്‍ മന്ത്രാലയവും ഈ വിഷയത്തില്‍ അടിയന്തര ശ്രദ്ധ വച്ച് പുലര്‍ത്തണമെന്നും പ്രാദേശിക പത്രം ആവശ്യപ്പെട്ടു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top