News Desk

2021-03-08 01:51:11 pm IST
ദോഹ: ഖത്തറിലേക്ക് തിരിച്ചുവരുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി ഡിസ്‌കവര്‍ ഖത്തര്‍ രംഗത്ത്. ക്വാറന്റൈന്‍ പാക്കേജ് ബുക്ക് ചെയ്ത ശേഷം തീയതി മാറ്റാനോ കാന്‍സല്‍ ചെയ്യാനോ അനുവാദമില്ല എന്ന വ്യവസ്ഥയില്‍ ഇളവുകള്‍ അനുവദിച്ചതായി ഡിസ്‌കവര്‍ ഖത്തര്‍ വ്യക്തമാക്കി.

ഖത്തറില്‍ നിന്നും രണ്ട് ഡോസ് വാക്‌സിനെടുത്ത് രാജ്യത്തിന് പുറത്തു പോയി പതിനാല് ദിവസം കഴിഞ്ഞ് തിരിച്ചുവരുന്നവര്‍ക്ക് ചെക്കിന്‍ ചെയ്യേണ്ടതിന്റെ 48 മണിക്കൂറെങ്കിലും മുമ്പ് വിവരമറിയിച്ചാല്‍ മുഴുവന്‍ തുകയും തിരിച്ചു നല്‍കും. 

48 മണിക്കൂറിനുള്ളിലാണ് വിവരമറിയിക്കുന്നതെങ്കില്‍ കാന്‍സലേഷന്‍ ചാര്‍ജുകള്‍ ബാധകമാകും.  റീഫണ്ടിന് 60 ദിവസമെങ്കിലും വേണ്ടി വരും.

പൂര്‍ണമായും വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം തിരിച്ചുവരുന്ന 16 വയസ്സില്‍താഴെയുള്ള കുട്ടികള്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ട. അവര്‍ ഏഴു ദിവസം ഹോം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാകും

റീഫണ്ടിനുള്ള അപേക്ഷകള്‍ ധാരാളം എത്തുന്നതിനാല്‍ അപേക്ഷ സമര്‍പ്പിച്ച് 60 ദിവസം കഴിയാത്തവര്‍ റീഫണ്ടിനായി വിളിക്കേണ്ടതില്ലെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. അതേസമയം, ഇതിനോടകം 50,000 റീഫണ്ടുകള്‍ പ്രോസസ് ചെയ്തതായി ഡിസ്‌കവര്‍ ഖത്തര്‍ നേരത്തെ അറിയിച്ചിരുന്നു.

കൂടൂതല്‍ വിവരങ്ങള്‍ക്ക് : https://www.qatarairwaysholidays.com/qa-en/welcome-home-7-night-booking/overview എന്ന ലിങ്ക് സന്ദര്‍ശിക്കുക.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top