News Desk

2021-04-22 05:53:06 pm IST
റിയാദ്: പ്രവാസി മലയാളി റിയാദില്‍ കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം ആലംകോട്പള്ളിമുക്ക് സ്വദേശി അബ്ദുല്‍ അസീസ് റഹ്മാന്‍ കുഞ്ഞ്(58) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ സുമൈഷി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. റിയാദ് മലസില്‍ അല്‍മാസ് റെസ്റ്റോറന്റിന് സമീപമുള്ള ബഖാലയില്‍ ജോലി ചെയ്യുകയായിരുന്നു അബ്ദുല്‍ അസീസ്.

രണ്ടു മാസങ്ങള്‍ക്ക് മുമ്പാണ് അവധി കഴിഞ്ഞു ദുബൈ വഴി ഇദ്ദേഹം റിയാദില്‍ തിരിച്ചെത്തിയത്. പിതാവ്: റഹ്മാന്‍ കുഞ്, മാതാവ്: ജമീല ബീവി, ഭാര്യ: സാജിദ, മക്കള്‍: മുഹമ്മദ് ഫൈസല്‍, അന്‍സ, അന്‍സി. മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിന് സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top