News Desk

2021-05-17 11:06:28 am IST

മസ്‌കത്ത്: ഒമാനില്‍ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി കീത്തേടത്ത് പുതിയ പുരയില്‍ ഉസ്മാനെ (65) ആണ് മസ്‌കത്തിലെ ഖുറമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച ഉച്ചയോടെ മത്രയില്‍ നിന്നു തൊഴിലുടമയെ കാണുന്നതിനായി പുറപ്പെട്ട ഉസ്മാന്‍ തിരിച്ചെത്തിയിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിലും ഇദ്ദേഹത്തെ കണ്ടെത്തുന്നതിനായുള്ള സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.

ഇതിനിടെ ഞായറാഴ്ച വൈകിട്ടോടെയാണ് ഖുറമിന് സമീപം സരൂജിലെ പാര്‍ക്കിങ്ങില്‍ സ്വന്തം കാറിനുള്ള ഇദ്ദേഹത്തെ മരിച്ച നിലയില്‍ റോയല്‍ ഒമാന്‍ പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം ഖൗല ആശുപത്രിയിലേക്ക് മാറ്റി.  



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top