News Desk

2021-05-05 01:25:24 pm IST

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി ഷോക്കേറ്റ് മരിച്ചു. മലപ്പുറം വെട്ടത്തൂര്‍ പുത്തന്‍കോട്ട് കുട്ടാട്ടുപറമ്പില്‍ സഫീര്‍ (44) ആണ് ഷോക്കേറ്റ് മരിച്ചത്. മജ്മയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

മൊയ്തൂട്ടി മാസ്റ്റര്‍-ഇയ്യാത്തുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: ഫസീല. മൂന്ന് മക്കളുണ്ട്. കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് ഹെല്‍പ് ഡെസ്‌ക്ക് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top