News Desk

2021-04-11 03:25:27 pm IST
റിയാദ്: പ്രവാസി മലയാളിയെ സൗദി അറേബ്യയിലെ താമസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി കൊളപ്പുറം പാങ്ങാട്ട് സൈഫുദ്ധീന്‍ ആണ് സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഹഫറുല്‍ ബാത്തിനില്‍ മരിച്ചത്. 15 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയാണ്. 10 വര്‍ഷമായി ഡി.എച്ച്.എല്‍ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. 

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. കൊണ്ടോട്ടി റോഡില്‍ ചിറയിക്കാട് ഇദ്ദേഹം പുതുതായി പണികഴിപ്പിച്ച വീട്ടിലേക്ക് താമസം മാറാനായി ഒരുങ്ങുന്നതിനിടെയാണ് മരണം. മുഹമ്മദ് കുട്ടിയാണ് പിതാവ്. രണ്ടു പെണ്‍മക്കളും ദുബൈയില്‍ ജോലി ചെയ്യുന്ന ഒരു മകനുമാണുള്ളത്. പ്രവാസി സാംസ്‌കാരിക വേദിയും ഹഫര്‍ മലയാളി കൂട്ടായ്മയും ഇദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top