Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ: ഖത്തർ ക്രിമിനൽ കോടതി ഏഷ്യൻ പൗരനെ  മൂന്ന് വർഷം തടവിന് ശിക്ഷിച്ചു.   പ്രതിയുടെ   യൂണിവേഴ്സിറ്റി ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്  മൂന്ന് വർഷം തടവ് ശിക്ഷ നൽകിയതെന്ന്  പ്രാദേശിക അറബി ദിനപത്രമായ അറയഹ്   റിപ്പോർട്ട് ചെയ്തു.തടവ് ശിക്ഷയ്ക്ക് ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു.

ഡിഗ്രി സർട്ടിഫിക്കറ്റിന്റെ പകർപ്പ് വിദേശകാര്യ മന്ത്രാലയത്തിലെ അറ്റസ്റ്റേഷൻ വിഭാഗത്തിൽ ഇയാൾ സമർപ്പിച്ചിരുന്നു. അതിൽ ഒറിജിനൽ സ്റ്റാമ്പും  ഖത്തറി അറ്റസ്റ്റേഷൻ സ്റ്റിക്കറും പതിച്ചിരുന്നുവെന്നും തുടർന്ന് പ്രതിയുടെ രാജ്യത്ത്   നടത്തിയ അന്വേഷണത്തിലാണ് സാക്ഷ്യപ്പെടുത്തിയ സാധുവായ വിവാഹ സർട്ടിഫിക്കറ്റിൽ നിന്നാണ് യഥാർത്ഥ സ്റ്റാമ്പും സ്റ്റിക്കറും  ഇയാൾ എടുത്തതെന്ന് അധികൃതർക്ക് മനസിലായത്.

കൂടുതൽ അന്വേഷണത്തിൽ ഖത്തറിലെ ജോലിക്ക് ആവശ്യമായ നടപടിക്രമങ്ങൾ നടപ്പിലാക്കാൻ വ്യാജ രേഖ ഉപയോഗിക്കാനാണ് ഇയാൾ ശ്രമിച്ചതെന്ന് വ്യക്തമായെന്നും അധികൃതർ പറഞ്ഞു. തുടർന്ന് കേസ് കോടതിയ്ക്ക് കൈമാറുകയായിരുന്നു. 


Top